കൊളംബിയയെ തകര്‍ത്ത ബ്രസീലിന് ലോകകപ്പ് യോഗ്യത

By: 600007 On: Nov 12, 2021, 3:21 AM

 


കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടി. ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോള്‍ നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കയില്‍ ഒന്നാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്ന് 25 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്.

യൂറോപ്പിലെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ജര്‍മനിയും ക്രൊയേഷ്യയും റഷ്യയും സ്‌പെയിനും ജയിച്ചു. ഗ്രൂപ്പ് എയില്‍ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. 82ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പെപെ പുറത്ത് പോയതോടെ 10 പേരുമായാണ് പോര്‍ച്ചുഗല്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ മാള്‍ട്ടയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്.

തോല്‍വിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തെ സ്വീഡന്‍ തോല്‍വി വഴങ്ങിയതിനാല്‍ സ്‌പെയിന്‍ ഈ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തി. 

Content Highlights: brazil qualified for world cup