കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി.
വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍ യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധര്‍മപുരിക്ക് സമീപമാണ് പാളംതെറ്റിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെ സേലം ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് ഇടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകളും ഇളകി മാറി.
Content Highlights: kannur yaswanthpur train accident