ലോക നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം നവംബര്‍ 15ന്

By: 600007 On: Nov 12, 2021, 3:13 AM


ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനാണ് ലോകനിലവാരത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനാണിത്.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയില്‍വേ സ്‌റ്റേഷന്റെ നടത്തിപ്പ്. 450 കോടി ചെലവില്‍ ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് സ്‌റ്റേഷന്‍ നവീകരിച്ചത്.


ജനത്തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം എന്‍ട്രി-എക്‌സിറ്റ് ഗേറ്റുകള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ്, 700 മുതല്‍ 1100 യാത്രക്കാര്‍ക്കുവരെ ഇരിക്കാനുള്ള തുറസായ സ്ഥലം, ഫുഡ് കോര്‍ട്ട്, റസ്‌റ്റോറന്റ്‌സ്, എസി വിശ്രമമുറികള്‍, ഡോര്‍മിറ്ററി, വിഐപി ലോഞ്ചിംഗ് മുറികള്‍, 160ഓളം സിസിടിവി ക്യാമറകള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: india's first world class railway station will be inaugurated this month