ചെന്നൈയിലെയും സമീപ ജില്ലകളിലെയും കനത്ത മഴയ്ക്ക് ശമനം

By: 600007 On: Nov 12, 2021, 3:09 AM

ചെന്നൈയിലും സമീപ ജില്ലകളിലുമുണ്ടായ കനത്ത മഴ കുറഞ്ഞു.  എന്നാല്‍ നഗരത്തിലെ അഞ്ഞൂറിലധികം ഇടങ്ങളിള്‍  രൂക്ഷമായ വെളളക്കെട്ട് തുടരുകയാണ്. ഇതില്‍ ഭൂരിഭാഗം ഇടങ്ങളിലും നിലവില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നലെ വൈകീട്ട് കര കടന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ശക്തമായ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ചെന്നൈ, കടലൂര്‍, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. സംസ്ഥാനത്ത് മഴ കെടുതിയില്‍ മരിച്ചവരുടെ കുടുീബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. 14 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

Content Highlights: chennai rain stopped