ഒന്റാരിയോയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കൂടുന്നു

By: 600007 On: Nov 11, 2021, 9:58 PM

 

ഒന്റാരിയോയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. 642 പുതിയ കേസുകളാണ് വ്യാഴാഴ്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന എണ്ണമാണിത്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 642 കേസുകളിൽ, 334 പേർ വാക്സിനേഷൻ എടുക്കാത്ത വ്യക്തികളും,18 പേർ ഒരു ഡോസ് വാക്‌സിൻ എടുത്തവരും, 245 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരുമാണ്.  കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ നൈറ്റ് ക്ലബ്ബുകൾ, വിവാഹ സൽക്കാരങ്ങൾ പോലുള്ള ഇവെന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരിധി നവംബർ 15 മുതൽ കൂട്ടുന്നത് ഒന്റാരിയോ സർക്കാർ 28 ദിവസത്തേയ്ക്ക് ബുധനാഴ്ച നീട്ടിയിരുന്നു.