മലാല യൂസഫ്‌സായ് വിവാഹിതയായി

By: 600007 On: Nov 11, 2021, 12:11 AM

 

സാമൂഹ്യ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് വരന്‍. മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പങ്കുവച്ചത്.  

ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു', വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട്  മലാല ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹം. 24കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് താമസം.    

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിഷേധിക്കുന്നതിനെതിരെ പോരാടിയതിനെ തുടര്‍ന്ന് 2012 ല്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുള്ള മലാല അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടിവെച്ചത്. 2014ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള മൊബൈല്‍ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

Content Highlights: Malala Yousafzai marries at home in Britain