തമിഴ്‌നാട്ടില്‍ കനത്ത മഴ: എട്ടു വിമാനങ്ങള്‍ റദ്ദാക്കി

By: 600007 On: Nov 10, 2021, 11:56 PM

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ആകെ  മരണം പന്ത്രണ്ടായി. തമിഴ്‌നാട്ടില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, വില്ലുപുരം, ശിവഗംഗ, രാമനാഥപുരം, കാരക്കല്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. ചെന്നൈ, കാഞ്ചീപുരം, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, വില്ലപുരം ജില്ലകളില്‍ ശക്തമായ മഴയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എട്ടു വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലെണ്ണവുമാണ് റദ്ദാക്കിയത്. 

Content Highlights: heavy rain in tamilnadu, 8 flights cancelled