ക്യുബെക്കിൽ 70 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് ബുക്കിംഗ് ആരംഭിക്കുന്നു 

By: 600007 On: Nov 10, 2021, 9:07 PM


ക്യുബെക്കിൽ 70 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് ബുക്കിംഗ് ആരംഭിക്കുന്നു. താഴെ പറയുന്ന തീയതികളിൽ ആണ് മൂന്നാം ഡോസ് ബുക്കിംഗ് ആരംഭിക്കുന്നത്:

 നവംബർ 16: 80 വയസും അതിൽ കൂടുതലുമുള്ളവർ 
 നവംബർ 18: 75 വയസും അതിൽ കൂടുതലുമുള്ളവർ 
 നവംബർ 23: 70 വയസും അതിൽ കൂടുതലുമുള്ളവർ 

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് കുറഞ്ഞത് ആറു മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. ഗവണ്മെന്റിന്റെ എന്ന ബ്‌സൈറ്റ് വഴി അടുത്തയാഴ്ച മുതൽ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആസ്ട്രസെനേക്ക/കോവിഷീൽഡ്‌, ജോൺസൺ & ജോൺസൺ വാക്‌സിൻ എടുത്തവർക്ക്  മൂന്നാം ഡോസ് ആയി ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിൻ എടുക്കുവാൻ സർക്കാർ നിർദ്ദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ  70 വയസ്സിന് താഴെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം.