18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഷോട്ട് സ്വീകരിക്കാൻ അനുമതി നൽകി
മാനിറ്റോബ.ഫൈസർ വാക്സിൻ ബൂസ്റ്റർ ഡോസിന് ഹെൽത്ത് കാനഡ ഇന്നലെ അനുമതി നൽകിയിരുന്നു. രണ്ടാമത്തെ ടോസ് എടുത്ത് കുറഞ്ഞത് ആറു മാസം കഴിഞ്ഞവർക്കാണ് കോവിഡ് ബൂസ്റ്റർ ഡോസ് നൽകുക. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവർ,ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു. മാനിറ്റോബായിൽ നിലവിൽ, 87 ശതമാനം പേർ ഒരു ഡോസ് വാക്‌സിനും 84.1 ശതമാനം പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.