ഇന്ധന വില സ്ഥിരപ്പെടുത്താന്‍ ഒമാന്‍ സുല്‍ത്താന്റെ ഉത്തരവ്

By: 600007 On: Nov 9, 2021, 8:05 PM

ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഉത്തരവിറക്കി. കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയില്‍ വില നിജപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് അധിക ചെലവുകള്‍ അടുത്തവര്‍ഷം അവസാനംവരെ സര്‍ക്കാര്‍ വഹിക്കും. 

സുല്‍ത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസര്‍ വില 258 ബൈസയിലും സ്ഥിരമായി നില്‍ക്കാനാണ് സാധ്യത. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഒരു വര്‍ഷത്തേക്ക് ഒമാനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല. 

Content highlights: oman fuel price to stay stable orders sulthan