രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ട്വന്റി20 ടീം നായകന്‍. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഈ ടൂര്‍ണമെന്റില്‍ ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യയെയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരങ്ങളായ വീരേന്ദര്‍ സെവാഗും ആശിഷ് നെഹ്‌റയും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനം മുതല്‍ ദ്രാവിഡ് പരിശീലകനായെത്തും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാകും.
Content Highlights: rohit sharma twetny 20 captain