ആര്‍. ഹരികുമാര്‍ നാവിക സേനയുടെ പുതിയ മേധാവി

By: 600007 On: Nov 9, 2021, 6:48 PM

വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ നാവിക സേനയുടെ പുതിയ മേധാവിയാകും. അഡ്മിറല്‍ കരംബീര്‍ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് മലയാളിയായ ഹരികുമാര്‍ നിയമിതനാകുന്നത്. 

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനത്തിനു ശേഷം 1983 ല്‍ ഹരികുമാര്‍ നാവികസേനയില്‍ ചേര്‍ന്നു. മുംബൈ സര്‍വകലാശാലയിലും യു.എസ്. നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. ഐ.എന്‍.എസ്. വിരാട് ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായിരുന്നു. വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരം വിശിഷ്ടസേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫല്‍ഗ് ഓഫിസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആണ് ഇപ്പോള്‍ ഹരികുമാര്‍. ഈ മാസം 30ന് ഹരികുമാര്‍ ചുമതലയേല്‍ക്കും.

Content Highlights: R harikumar appointed as navy chief