'പേരന്റല്‍ കണ്‍ട്രോള്‍സ്' ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് 

By: 600002 On: Oct 3, 2026, 1:01 PM


കൗമാരക്കാരുടെ സോഷ്യല്‍മീഡിയ ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്നതിനിടെ വാട്‌സ്ആപ്പില്‍ പുതിയ പേരന്റല്‍ കണ്‍ട്രോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികള്‍ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമില്‍ ആരോടൊക്കെയാണ് ഇടപഴകുന്നതെന്ന് എന്നറിയാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 

കൗമാരക്കാരുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ, അവരെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഇനി രക്ഷിതാക്കള്‍ക്കും നിയന്ത്രണമുണ്ടാകും. കൗമാരക്കാരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിംഗ്‌സ് രക്ഷിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനത്തിലൂടെ ഇത് സാധ്യമാക്കുന്നത്.