തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയര്‍ സ്ഥാനം നല്‍കാത്തത്തിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം. ശാസ്തമംഗലം വാര്‍ഡിനെയാണ് ശ്രീലേഖ പ്രതിനിധീകരിക്കുന്നത്.