കോളറ മരണങ്ങളില്‍ 30 ശതമാനം വര്‍ധനവ്; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന 

By: 600002 On: Oct 3, 2026, 11:48 AM

 

ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയില്‍ 30 ശതമാനത്തിന്റെ വന്‍ വര്‍ധനവുണ്ടായതായി സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1999 ന് ശേഷം ലോകത്ത് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോളറ മരണനിരക്കാണിത്.