പി പി ചെറിയാന്‍
മേരിലാന്‍ഡ്: പ്രശസ്ത ടിക്ക്ടോക്ക് താരവും എഎല്‍എസ് (ALS) ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (Brooke Eby -37) അന്തരിച്ചു. മാരകമായ നാഡീവ്യൂഹ രോഗമായ എഎല്‍എസിനോടുള്ള (Amyotrophic Lateral Sclerosis) നാല് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഒക്ടോബര്‍ 1-നാണ് വിയോഗം.
ടിക്ക്ടോക്കില്‍ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവല്‍ക്കരണം എത്തിച്ചു. എഎല്‍എസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി 'ALS Together' എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 'അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍' അവാര്‍ഡും നേടിയിട്ടുണ്ട്,
രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം, രോഗികളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.