പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ഫാര്‍ റോക്കവേയില്‍ 31 വയസ്സുകാരിയായ ഫിയോണ പ്രേംരാജി (Pheona Premraji) വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 30 ബുധനാഴ്ച ഉച്ചയോടെയാണ് നീല്‍സണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിനു പിന്നില്‍ യുവതിയുടെ 32 വയസ്സുള്ള കാമുകനാണെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിനു പിന്നാലെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും ഒക്ടോബര്‍ 1 രാവിലെ വരെ കുറ്റം ചുമത്തിയിട്ടില്ലെന്നും NewYork post റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.