അസംഘടിത തൊഴിലാളികള്‍ക്കായി ഇ-ശ്രം രജിസ്‌ട്രേഷന്‍

By: 600007 On: Nov 9, 2021, 6:37 PM

രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി  ഇ-ശ്രം പോര്‍ട്ടലിലൂടെയുള്ള രജിസ്‌ട്രേഷന്‍ എറണാകുളം പെരുമ്പാവൂരിലെ അതിഥി തൊഴിലാളി ഫെസിലിറ്റേഷന്‍ സെന്ററില്‍ ആരംഭിച്ചു.

2021 ഡിസംബര്‍ മാസത്തിനു മുന്‍പായി ഇന്‍കം ടാക്‌സ് അടയ്ക്കാന്‍ സാധ്യതയില്ലാത്തതും  പി.എഫ,് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികള്‍ക്കായാണ്  ഇശ്രം രജിസ്‌ട്രേഷന്‍. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ള തൊഴിലാളികള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. സ്വന്തമായി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്തുകയോ ചെയ്യാം.

പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നുള്ള ആദ്യ കാര്‍ഡ് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. 

Content Highlights: e-SHRAM card for unorganised labours