കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിവെപ്പ്, തീവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അഞ്ച് ഇന്ത്യക്കാർക്കെതിരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കേസെടുത്തു. വാഹന ഡീലർഷിപ്പ് ഉടമകളിൽ നിന്ന് വൻതുക ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയെന്ന പരാതിയിലാണ് 2025 ജൂണിൽ ലാംഗ്‌ലി ആർ.സി.എം.പി അന്വേഷണം തുടങ്ങിയത്. ഇതിനു പിന്നാലെ ലാംഗ്‌ലി, സറേ മേഖലകളിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പും തീവെപ്പും അടക്കമുള്ള അക്രമങ്ങൾ അരങ്ങേറി. കാനഡയ്ക്കകത്തും പുറത്തുമായി നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഈ ക്രിമിനൽ സംഘത്തെ പോലീസ് വലയിലാക്കിയത്. ഇവർക്ക് ആയുധക്കടത്തും മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
'പ്രോജക്ട് ഇ-പർസ്യൂവൻസ്' എന്ന പ്രത്യേക ഓപ്പറേഷനിലൂടെ നാല് പേരെ സറേയിൽ നിന്നും, മറ്റൊരാളെ ടൊറൻ്റോ വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് അനധികൃത തോക്കുകളും കൊക്കെയ്ൻ, ഫെൻ്റനൈൽ, ഒപ്പിയം തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളും പിടിച്ചെടുത്തു. പടിഞ്ഞാറൻ കാനഡയിൽ നടന്ന സമാനമായ മറ്റ് തട്ടിപ്പുകേസുകളിലും ഇവർക്ക് പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ഭീഷണിപ്പെടുത്തി പണം തട്ടൽ, ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വെടിയുതിർക്കൽ, സ്ഫോടകവസ്തുക്കൾ എറിയൽ, തീവെപ്പ് എന്നിവയാണ് സങ്കേത് സിംഗ്‌ലയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. സാഹിൽ എന്നയാൾക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ, തീവെപ്പ്, നിരോധിത തോക്കുകളും വെടിക്കോപ്പുകളും അനധികൃതമായി കൈമാറൽ, കൊക്കെയ്ൻ കടത്ത്. ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിവെപ്പ്, സ്ഫോടകവസ്തുക്കൾ എറിയൽ, തീവെപ്പ് എന്നിവയ്ക്കാണ് സിമ്രൻജീത് സിംഗിനെതിരെയ കേസെടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടൽ, വെടിയുതിർക്കൽ, തീവെപ്പ് വഴി നാശനഷ്ടം വരുത്തൽ എന്നിവയ്ക്കാണ് ഹർഷ് ജഗ്ദീപ് സിംഗ് എന്നിവർക്കെതിരെ കേസ്