ഇളയരാജയുടെ അപ്പീല്‍ തള്ളി സുപ്രീം കോടതി 

By: 600002 On: Oct 2, 2026, 6:39 PM

 

'എന്‍ ഇനിയ പൊന്‍ നിലാവേ'  എന്ന തമിഴ് ഗാനത്തിന്റെ വരികളിലും ശബ്ദ റെക്കോര്‍ഡിംഗിലും സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മ്യൂസിക് ലേബലായ സരിഗമയ്ക്ക് അനുകൂലമായി മെയ് 26ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് അപ്പീല്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.