ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

By: 600002 On: Oct 2, 2026, 6:22 PM

 

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. 44 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1-0 നാണ് ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 16 -ാം സ്വര്‍ണമാണിത്. ഈ വിജയത്തോടെ ഇന്ത്യ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. പത്താം മിനിറ്റില്‍ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.