ഫ്‌ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാന്‍ ബന്ധം, പിന്നില്‍ ഇറാനാണെങ്കില്‍ ശക്തമായി തിരിച്ചടിക്കും; ട്രംപ്

By: 600002 On: Oct 2, 2026, 3:50 PM


ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്‌ലൈ ദുബായ് യാത്രാവിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ നിഗമനം. ആക്രമണത്തിന് പിന്നില്‍ ഇറാനാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 

കോക്പിറ്റില്‍ സംഘര്‍ഷം നടന്നതായി കണ്ടെത്തിയെന്ന് സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് പൈലറ്റുമാര്‍ക്കും പരുക്കേറ്റെന്നും സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തില്‍ സ്മിത്ത് മച്ചാറിനൊപ്പമുണ്ടായിരുന്ന പൈലറ്റിനെ സൗദി യുഎഇയ്ക്ക് കൈമാറി.