മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ കേരള സര്‍ക്കാര്‍

By: 600002 On: Oct 2, 2026, 9:13 AM

 

സണ്ണി മാളിയേക്കല്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത്തരം കേസുകളില്‍ ജാമ്യവ്യവസ്ഥകള്‍ കടുപ്പിക്കുന്നതിനും പിടിയിലാകുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനുമുള്ള സാധ്യതകള്‍ സംബന്ധിച്ച് ഗതാഗതവകുപ്പ് നിയമോപദേശം തേടി.

നിലവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തില്‍ മരണമോ ഗുരുതര പരിക്കോ സംഭവിക്കുമ്പോഴാണ് സാധാരണയായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നത്. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആഭ്യന്തര വകുപ്പുമായി വിശദമായ ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം. അതിനാല്‍ 'ഇനി ജാമ്യമില്ല; വാഹനം കണ്ടുകെട്ടും' എന്നത് ഇതിനകം നടപ്പിലായ തീരുമാനമല്ല, സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദേശമാണ്.