കാൽഗറിയിൽ ആമസോൺ വെബ് സർവീസസിന്റെ (AWS) റീജണൽ ഹബ് വരുന്നു 

By: 600007 On: Nov 9, 2021, 2:28 AM

ആമസോൺ വെബ് സർവീസസ്  (AWS) കാൽഗറിയിൽ പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഹബ് ആരംഭിക്കുന്നതായി ആമസോൺ വെബ് സർവീസസ് കാനഡ ജനറൽ മാനേജർ എറിക് ഗെയ്ൽസ് അറിയിച്ചു. പുതിയ റീജണൽ ഹബ് വഴി 4 ബില്യൺ ഡോളറിന്റെ നിക്ഷേപം ആയിരിക്കും ആമസോൺ ചെയ്യുക. അതോടൊപ്പം തന്നെ ഏകദേശം  950-ലധികം മുഴുവൻ സമയ ജോലികൾ ഇത് വഴി ഉണ്ടാകും എന്നാണ് ആമസോൺ അറിയിക്കുന്നത്. ആമസോൺ വെബ് സർവീസസിന്റെ കാനഡയിലെ രണ്ടാമത്തെ റീജിയണൽ ഹബ്ബായിരിക്കും കാൽഗറിയിൽ നിലവിൽ വരിക. 2023 അവസാനത്തോടെയോ 2024 തുടക്കത്തിലോ ആവും കാൽഗറി ഹബ് പ്രവർത്തനം ആരംഭിക്കുക. ആമസോൺ വെബ് സർവീസസിന്റെ കാനഡയിലെ ആദ്യത്തെ ഹബ് 2016-ൽ  മോൺ‌ട്രിയലിൽ ആരംഭിച്ചിരുന്നു.

2021 ജൂണിൽ, ബാംഗ്ലൂർ ആസ്ഥാനമായുള്ള എംഫസിസ് കമ്പനി കനേഡിയൻ ഹെഡ്ക്വാർട്ടേഴ്‌സ് കാൽഗറിയിൽ സ്ഥാപിക്കാനുള്ള പദ്ധതികൾ അനാവരണം ചെയ്തിരുന്നു. ഇത് വഴി 1000-ൽ അധികം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് എംഫസിസ് അറിയിച്ചിട്ടുള്ളത്.അതോടൊപ്പം തന്നെ   കഴിഞ്ഞ മാർച്ചിൽ  ഐടി ഭീമനായ ഇൻഫോസിസ് കാനഡയിൽ കമ്പനിയുടെ വിപുലീകരിക്കന്നതിന്റെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്നതായും വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ചുരുങ്ങിയത് 500-ൽ പരം തൊഴിൽ അവസരങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു