രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഒടുവില്‍ ബോളിവുഡിന്റെ ഐക്കോണിക് ടോക് ഷോയായ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ അവസാനിക്കുന്നു. സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍ തന്നെയാണ് ഷോ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14 മുതല്‍ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ഒമ്പതാം സീസണോടെ കോഫി വിത്ത് കരണിന് തിരശ്ശീല വീഴും.
2004 ലാണ് സ്റ്റാര്‍ വേള്‍ഡില്‍ ആദ്യമായി ഷോ പ്രദര്‍ശിപ്പിച്ചത്. കരണ്‍ ജോഹറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബോളിവുഡ് ഹിറ്റ് ജോഡികളുമായ ഷാരൂഖ് ഖാനും കജോളുമായിരുന്നു ഷോയുടെ ആദ്യ അതിഥികള്‍.