ഇന്ത്യയും കാനഡയും തീവ്രവാദം അന്വേഷിക്കുന്നതിൽ സഹകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ ഉന്നതതല സംഘം കാനഡ സന്ദർശിച്ചു. ആർസിഎംപിയുടെ ക്ഷണപ്രകാരം 2021 നവംബർ 4-5 തീയതികളിൽ സംഘം കാനഡ സന്ദർശിച്ചതെന്ന് ഓട്ടവ ഹൈകമ്മീഷൻ ന്യൂസ് റിലീസിൽ അറിയിച്ചു.ഇന്ത്യയിലും കാനഡയിലും തീവ്രവാദ കേസുകളിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി അന്വേഷണങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും എൻഐഎ, ആർസിഎംപി ഉന്നതതല സംഘം ചർച്ച നടത്തി. ഇന്റർനാഷണൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം ബ്യൂറോ ഓഫ് ഗ്ലോബൽ അഫയേഴ്സ് കാനഡയുമായും എൻ.ഐ.എ പ്രതിനിധി സംഘം കൂടുതൽ കൂടിക്കാഴ്ചകൾ നടത്തി. 1987-ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയിലും 1994-ൽ ക്രിമിനൽ കാര്യങ്ങളിൽ പരസ്പര സഹായത്തിനുള്ള ഉടമ്പടിയിലും ഇന്ത്യയും കാനഡയും ഒപ്പു വെച്ചത്.
.