ദുബായില്‍ നിന്ന് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത ഫ്‌ളൈ ദുബായ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ കോക്പിറ്റല്‍ തര്‍ക്കവും കൈയാങ്കളിയും നടന്നു. ഇതിനിടെ പൈലറ്റിന് കുത്തേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കോക്പിറ്റില്‍ നിന്ന് അലര്‍ച്ചയും ബഹളവും കേട്ടതായും അകത്ത് രക്തം കണ്ടതായും ഒരു യാത്രക്കാരി വെളിപ്പെടുത്തി.
യുഎഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്രയേലിലെ ബെന്‍ ഗുറിയന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്‌സ്-8 വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഏകദേശം 180 ഇസ്രയേലി യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.