പി പി ചെറിയാന്‍
ന്യൂയോര്‍ക്: ട്രംപ് ഭരണകൂടം സോഹ്‌റാന്‍ മംദാനു സെക്യൂരിറ്റി ക്ലിയറന്‍സ് അനുവദിച്ചു. ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മംദാനു ഫെഡറല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചത്.
ഇനി മുതല്‍ മേയര്‍ക്ക് നഗരത്തെ ബാധിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള രഹസ്യ ഫെഡറല്‍ ബ്രീഫിംഗുകളില്‍ പങ്കെടുക്കാം. ജനുവരിയില്‍ അധികാരമേറ്റ ശേഷം അപേക്ഷ നല്‍കിയെങ്കിലും ഫെഡറല്‍ ഏജന്‍സികളുടെ പൊതുവായ കാലതാമസമാണ് ക്ലിയറന്‍സ് ലഭിക്കാന്‍ 9 മാസം വൈകാന്‍ കാരണം.
ട്രംപുമായി അടുത്തിടെ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.