ഒരു കോടി ഡോസ് സൈകോവ്-ഡി വാക്‌സിന് ഓര്‍ഡര്‍ നല്‍കിയെന്ന് സൂചന

By: 600007 On: Nov 8, 2021, 7:09 PM

സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ വാങ്ങാന്‍ കേന്ദ്രം ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. 12 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ ഇന്ത്യയില്‍ ആദ്യമായി അനുമതി ലഭിച്ച വാക്‌സിനാണിത്. 265 രൂപ നിരക്കിലാണ് കേന്ദ്രം വാക്‌സിന്‍ വാങ്ങുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വാക്‌സിന് വില കുറച്ചത്. നേരത്തേ 1900 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരുന്നത്. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണ് സൈകോവി-ഡി. കുത്തിവെപ്പിന് പരമ്പരാഗത സിറിഞ്ചിന് പകരം പ്രത്യേക ഡിസ്‌പോസിബിള്‍ പെയ്ന്‍ലെസ് ജെറ്റ് ആപ്ലിക്കേറ്ററാണ് ഉപയോഗിക്കുന്നത്. 

Content Highlights: India To Buy 1 Crore Zydus Cadila Needleless Covid Shots