പ്രസാദ് തീയാടിക്കല്‍
മെസ്‌ക്വിറ്റ്, ടെക്‌സസ്: ഫിലഡല്‍ഫിയ പ്രൊഫറ്റിക്കല്‍ ഫെസ്റ്റിവല്‍ 2026 ഒക്ടോബര്‍ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതല്‍ എട്ടരവരെ മെസ്‌ക്വിറ്റില്‍ നടക്കും. പാസ്റ്റര്‍ സാമച്ചന്‍ പുനലൂര്‍ അതിഥി പ്രസംഗകനായിരിക്കും. പാസ്റ്റര്‍ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും.
വേദിയുടെ വിലാസം മാറ്റിയതായി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. എല്ലാവര്‍ക്കും സ്വാഗതം അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ തേജസ് ജേക്കബുമായി ബന്ധപ്പെടുക: 832-310-9177.