ഡി ആര്‍ കോംഗോയിലെ എബോള കേസുകളുടെ എണ്ണം 8000 കടന്നതായി ഡി ആര്‍ സി ആരോഗ്യവിഭാഗം അറിയിച്ചു. രോഗം ഇപ്പോഴും ആശങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച വരെ രാജ്യത്ത് 8,067 സ്ഥിരീകരിച്ച എബോള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,901 മരണങ്ങള്‍ ഉള്‍പ്പെടെയാണിത്. രോഗബാധിതരായവരില്‍ മരണനിരക്ക് 48.4 ശതമാനമാണ്. ആകെ 2,070 രോഗികള്‍ രോഗമുക്തി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.