ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന പേമെന്റ് സംവിധാനമാണ് ആപ്പിള്‍ പേ.
നിലവില്‍ ആക്‌സിസ് ബാങ്കിന്റെ വിസ, മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് ആപ്പിള്‍ പേയില്‍ ഉപയോഗിക്കാനാകുക. ഇന്ത്യയിലെ മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിള്‍ പേ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.