ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി. അമ്പെയ്ത്തില്‍ പുരുഷ വനിത ടീമുകളും, മിക്സഡ് ടീമും സ്വര്‍ണം നേടി. ഷൂട്ടിങ് മികസഡ് ട്രാപ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.
അമ്പെയ്ത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ സ്വര്‍ണത്തിലേക്ക് അമ്പ്് പായിച്ച് ഇന്ത്യന്‍ യോദ്ധാക്കള്‍ കോമ്പൗണ്ട് വനിത ടീം വിഭാഗത്തില്‍ ജ്യോതി, പ്രിതിക,ചികിത ജോഡി ചൈനയെ തകര്‍ത്തത് 238-234 എന്ന സ്‌കോറിനാണ്. ചികിതയിലൂടെ വീണ്ടും ഇന്ത്യ പൊന്നണിഞ്ഞു. ചികിത സാഹില്‍ മികസഡ് ടീം ഷൂട്ടോഫില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. സുവര്‍ണ നേട്ടത്തോടെ ഇന്ത്യന്‍ ജോഡി 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും യോഗ്യത നേടി.