ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരങ്ങളായ എം. ശ്രീശങ്കറിനും ആന്‍സി സോജനും വെള്ളി 

By: 600002 On: Sep 29, 2026, 12:20 PM

 

ഏഷ്യന്‍ ഗെയിംസ് ലോങ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 8.07മീറ്റര്‍ ദൂരം ചാടിയാണ് നേട്ടം. രണ്ടാം ചാട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയ താരം നാലാം ചാട്ടത്തില്‍ പരിക്കേറ്റ് പിന്മാറിയിരുന്നു.

പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ ജൂലൈയില്‍ നടന്ന ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8.09 മീറ്റര്‍ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും വെള്ളിയായിരുന്നു നേടിയത്.

ഇന്നലെ ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡല്‍ നേടിയിരുന്നു. 6.53 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി ഈ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. വെറും രണ്ട് സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്.