പി പി ചെറിയാന്‍
കാലിഫോര്‍ണിയ: ന്യൂയോര്‍ക്ക് ടൈംസ് ഗെയിംസ് എന്‍ജിനീയറിങ് ഡയറക്ടര്‍ ജൊനാഥന്‍ മക്കിന്‍സി (40) കാലിഫോര്‍ണിയയിലെ ഡബ്ലിനില്‍ വെടിയേറ്റ് മരിച്ചു. സെപ്തംബര്‍ 26 ശനിയാഴ്ചയായിരുന്നു സംഭവം സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കളായ ഷൗയോങ് ഷാങ് (77), ഷിലി ചെന്‍ (77) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ ഡബ്ലിന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട്‌സിന്റെ പാര്‍ക്കിങ്‌ലോട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മരണം സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതികളെ പോലീസ് ഉടന്‍ തന്നെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
മക്കിന്‍സിയും ഭാര്യയും തമ്മില്‍ നേരത്തെ കുടുംബവഴക്കുകളും നിയമപ്രശ്‌നങ്ങളും നിലവിലുണ്ടായിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.