പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ സ്‌കൂളുകളിലും കോളേജുകളിലും ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുനഃസ്ഥാപിച്ചു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ 'ടൈറ്റില്‍ IX' (Title IX) നിയമം അതേപടി തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മാഹണ്‍ വ്യക്തമാക്കി.
എല്‍ജിബിടിക്യു+ വിഭാഗങ്ങള്‍ക്കും ലിംഗവ്യക്തിത്വത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഫെഡറല്‍ കോടതികള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നടപടി.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടാതെയാണ് പെട്ടെന്നുള്ള ഈ നിയമഭേദഗതം എന്നതിനാല്‍ ഇതിനെതിരെ നിയമപരമായ എതിര്‍പ്പുകള്‍ ഉണ്ടായേക്കാം.
കണ്‍സര്‍വേറ്റീവ് സംഘടനകള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.