മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബര്‍ 30 ന് 142 അടിയിലെത്തുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്. അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവുമായി പ്രശ്നങ്ങള്‍ക്ക് താല്പര്യമില്ല. സുപ്രീകോടതിയുടെ നിര്‍ദേശപ്രകാരമാണ് മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കണമെന്നാണ് സമരസമിതി ഉന്നയിക്കുന്ന ആവശ്യം. ജലകമ്മീഷന് ശുപാര്‍ശ ചെയ്തത് 136 അടിയാണ്. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: water level at mullaperiyar will be 142ft by november 30th says tamilnadu