ബെല്ലിങ്ഹാമില്‍ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു

By: 600002 On: Sep 29, 2026, 10:43 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ബെല്ലിങ്ഹാമില്‍ വീടിന് പിന്നിലെ തോട്ടത്തില്‍ വെച്ച് പന്ത്രണ്ടുകാരനായ റോബിന്‍ വെസ്റ്റ്ഗേറ്റും പിതാവ് നോഹ വെസ്റ്റ്ഗേറ്റും കറുത്ത കരടിയുടെ ആക്രമണത്തെ ധീരമായി ചെറുത്തുതോല്‍പ്പിച്ചു.

പോപ്കോണിനായി പാത്രം എടുക്കാന്‍ തോട്ടത്തിലേക്ക് പോയ റോബിനെ കറുത്ത കരടി ആക്രമിക്കുകയായിരുന്നു. ധീരമായി ചെറുത്തുനിന്ന കുട്ടി കരടിയുടെ കണ്ണില്‍ കുത്തുകയും, ബഹളം കേട്ടെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയും ചെയ്തു.

ജിയു-ജിത്സു പരിശീലനം തങ്ങളെ പരിഭ്രാന്തി കൂടാതെ കരടിയെ നേരിടാന്‍ സഹായിച്ചതായി പിതാവും മകനും പറയുന്നു. ഇരുവര്‍ക്കും നിസ്സാര പരിക്കുകളേറ്റെങ്കിലും വലിയ അപകടങ്ങള്‍ ഒന്നുമില്ലാതെ രക്ഷപെട്ടു.