അമേരിക്കയില്‍ താമസം മാറിയാല്‍ 10 ദിവസത്തിനകം വിവരം നല്‍കണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍

By: 600002 On: Sep 29, 2026, 9:58 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS). പുതിയ വിലാസത്തിലേക്ക് മാറി 10 ദിവസത്തിനകം എആര്‍-11 (AR-11) ഫോം വഴി വിവരം ഇമിഗ്രേഷന്‍ ഏജന്‍സിയെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

എച്ച്1ബി വിസക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദേശികളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. പോസ്റ്റല്‍ സര്‍വീസില്‍ വിലാസം മാറ്റിയാല്‍ ഇമിഗ്രേഷന്‍ രേഖകളില്‍ അപ്‌ഡേറ്റ് ആകില്ലെന്നും, ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി തന്നെ ഇത് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വിസ അപേക്ഷകള്‍ തടയപ്പെടുകയോ നാടുകടത്തല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരികയോ ചെയ്യാം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്.