പാസ്‌പോര്‍ട്ടിലെ മാറ്റം: നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി 

By: 600002 On: Sep 28, 2026, 11:54 AM

 

ജീവിത പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് നീക്കാന്‍ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്‌പോര്‍ട്ട് ചട്ടത്തില്‍ ഇത്തരമൊരു നിര്‍ദ്ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരോഷത്തമന്‍ ഉത്തരവിട്ടത്. തലാഖിലൂടെ വിവാഹമോചിതയായ തൃശൂര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരി പാസ്‌പോര്‍ട്ടില്‍ നിന്ന് മുന്‍ഭര്‍ത്താവിന്റെ പേര് നീക്കാന്‍ കോടതിയില്‍ നിന്ന് വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്‌പോര്‍ട്ട് അധികൃതരുടെ നിര്‍ദേശത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.