അവസാനമത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

By: 600007 On: Nov 8, 2021, 6:05 PM

ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. നമീബിയ നേടിയ 136 റണ്‍സ് ഇന്ത്യ 15.2 ഓവറില്‍ മറികടന്നു. 36 പന്തില്‍ നിന്ന് കെ എല്‍ രാഹുല്‍ 54 റണ്‍സും 37 പന്തില്‍ നിന്ന് രോഹിത് ശര്‍മ 56 റണ്‍സും നേടി. സൂര്യകുമാര്‍ യാദവ് 25 റണ്‍സും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ സ്റ്റീഫന്‍ ബാര്‍ഡും (21 പന്തില്‍ 21) മൈക്കല്‍ വാന്‍ ലിങ്കനും (15 പന്തില് 14) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണു. പിന്നീട് വന്ന നായകന്‍ ഗെര്‍ഹാര്‍ഡ് എറാസ്മസ് 20 ബോളില്‍ 12 റണ്‍സ് നേടി. 

വാലറ്റക്കാരായ ജാന്‍ െ്രെഫലിങ്കും (15 പന്തില്‍ 15) റുബെന്‍ ട്രബിള്‍മാന്‍ (6 പന്തില്‍ 13) എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് നമീബിയക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഇരുവരും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. പരീശീലകനെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും ട്വന്റി20 നായകന്‍ എന്ന നിലയില്‍ കോലിയുടെയും അവസാന മത്സരമാണിത്.

Content Highlights: India beats Namibia in the last group match t20