തമിഴ്‌നാട്ടില്‍ തായ്മാമന്‍ തങ്കമോതിരം തിട്ടത്തിന് തുടക്കമായി 

By: 600002 On: Sep 28, 2026, 11:15 AM


തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം സമ്മാനിക്കുന്ന തായ്മാമന്‍ തങ്കമോതിരം തിട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് നിര്‍വഹിച്ചു.

ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണമോതിരം സമ്മാനിക്കുമെന്നത്. അമ്മമാരുടെ മടിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കയ്യില്‍ മുട്ടുകുത്തി നിന്ന് മോതിരം ഇടുന്ന മുഖ്യമന്ത്രി വിജയ്യുടെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.