ദക്ഷിണാഫ്രിക്കയില്‍ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 30 ലധികം പേര്‍ കൊല്ലപ്പെട്ടു 

By: 600002 On: Sep 28, 2026, 10:13 AM

 

ദക്ഷിണാഫ്രിക്കയില്‍ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 30 ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജോഹന്നാസ്ബര്‍ഗിന് പുറത്തുള്ള വെസ്റ്റ് റാന്‍ഡ് ജില്ലയിലെ വെഡേല ടൗണ്‍ഷിപ്പിലാണ് ആദ്യത്തെ വെടിവെപ്പുണ്ടായത്. ഇവിടെ ഒരു മദ്യശാലയ്ക്ക് പുറത്ത് മദ്യപിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ ശനിയാഴ്ച വൈകുന്നേരം എട്ടോളം പേര്‍ അടങ്ങുന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. 

വെസ്റ്റേണ്‍ കേപ്പിലെ ഖയേലിറ്റ്ഷ ടൗണ്‍ഷിപ്പില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റേണ്‍ കേപ്പിലെ ലവാണ്ട്‌ലെ ടൗണ്‍ഷിപ്പിലെ ഒരു വിനോദകേന്ദ്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നാമത്തെ ആക്രമണം നടന്നത്.