പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ പദ്ധതി വെള്ളിയാഴ്ച വൈകിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ തീരുമാനം അറിയിച്ചത്.
ഇറാന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് വൈറ്റ് ഹൗസിന് പുറത്തുവെച്ച് ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഔദ്യോഗിക പ്രതികരണം മധ്യസ്ഥര്‍ വഴി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഖത്തര്‍ മുഖേനയാണ് ഇറാന്‍ യു.എസിന് ഏഴു ദിവസത്തെ റോഡ്മാപ്പ് സമര്‍പ്പിച്ചത്.
നൗമാന്‍ ഉപരോധം പിന്‍വലിക്കല്‍, എണ്ണവിലക്കയറ്റം ഒഴിവാക്കല്‍ തുടങ്ങിയ വ്യവസ്ഥകളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.