(Watch the short film)
തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ചാനലിലെ കോമഡി ഷോകളിലും സ്റ്റേജ് ഷോകളിലും ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചിട്ടുള്ള കാനഡയിൽ താമസിക്കുന്ന അനീഷ് കുറി യന്നൂർ മുഖ്യ കഥാപാത്രമായി എത്തുന്ന കാനഡയിലെ പ്രവാസിമലയാളിയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ആണ് " Denny - A typical ദേശാന്ദരഗാമി ". നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഒന്റാരിയോ മലയാളി ലിനിതാ എബ്രഹാം ആണ്. പൂർണ്ണമായും ഒന്റാരിയോയിൽ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിൽ ഒന്റാരിയോയിലെ നിരവധി കലാകാരന്മാരും കലാകാരികളും അഭിനയിച്ചട്ടുണ്ട്. ഈ ഷോർട്ട് ഫിലിമിന്റെ എഡിറ്റിംഗ് സ്ക്രിപ്റ്റ്, സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ഒന്റാരിയോ മലയാളി റിന്റോ മാത്യു ആണ്. ജോഷി പഴയംമാപ്ളിൽ, വിമൽ ചിരത്തലക്കൽ എന്നിവർ ചേർന്നാണ് സിനിമാറ്റോഗ്രഫി ചെയ്ടിരിക്കുന്നത്. ബ്ലൂ മാച്ച് സൊല്യൂഷൻസ് ഈ ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്. ബ്ലൂ മാച്ച് സൊല്യൂഷൻസിന്റെ രണ്ടാമത്തെ ഷോർട്ട് ഫിലിം ആയ " നികുഞ്ചം @GILDER DRIVE" ഉടൻ റിലീസിന് തയാറെടുക്കുകയാണ്.