ഹോര്‍മുസിനെ 'ട്രംപ് കടലിടുക്കെ'ന്ന് പുനര്‍നാമകരണം ചെയ്ത് ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Sep 26, 2026, 11:06 AM

 

ഹോര്‍മുസ് കടലിടുക്കിന് സ്വന്തം പേര് നല്‍കിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയെ മാപ്പില്‍ അടയാളപ്പെടുത്തിയാണ് ട്രംപ് കടലിടുക്ക്(ട്രംപ് സ്‌ട്രെയ്റ്റ്) എന്ന് പുനര്‍നാമകരണം ചെയ്തത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഈ ചിത്രം പങ്കുവെച്ചത്. 

നേരത്തെ ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ട്രംപ് തള്ളിയിരുന്നു. അതിനിടെ നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള യുഎസ് ബോംബാക്രമണം പുനരാരംഭിക്കാന്‍ ട്രംപ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.