സാന്‍ ഡീഗോയില്‍ ഭക്ഷ്യ സുരക്ഷയ്ക്കായി 4.5 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ഇന്ത്യന്‍-അമേരിക്കന്‍ നിയമസഭാംഗം ഡോ. ദര്‍ശന പട്ടേല്‍

By: 600002 On: Sep 26, 2026, 8:43 AM

 

പി പി ചെറിയാന്‍

സാന്‍ ഡീഗോയ: സാന്‍ ഡീഗോയിലെ പ്രധാന ഭക്ഷ്യ സുരക്ഷാ സംഘടനയായ 'ഫീഡിംഗ് സാന്‍ ഡീഗോയ്ക്ക്' സംസ്ഥാന ഫണ്ടില്‍ നിന്ന് 4.5 ദശലക്ഷം ഡോളര്‍ (ഏകദേശം 37 കോടിയിലേറെ രൂപ) ലഭിച്ചു.

സംഘടനയുടെ 19 വര്‍ഷത്തെ ചരിതത്തില്‍ ഒരു സംസ്ഥാന നിയമസഭാംഗം നല്‍കുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനയാണിത്.

ഈ തുക നേരിട്ട് ഭക്ഷണം വാങ്ങുന്നതിനല്ല, മറിച്ച് തണുപ്പില്‍ സൂക്ഷിക്കേണ്ട വലിയ സംഭരണശാലകള്‍ നിര്‍മ്മിക്കുന്നതിനും, ഫാമുകളില്‍ നിന്നും പാക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷണം കേടുകൂടാതെ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായി പുതിയ ശീതികരണ ട്രക്കുകള്‍ (Refrigeration trucks) വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്.

1980-കളിലെ സാമ്പത്തിക മാന്ദ്യകാലത്ത് പിതാവിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകളാണ് ഭക്ഷ്യ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദര്‍ശന പട്ടേല്‍ വ്യക്തമാക്കി.

പ്രതിമാസം ഏകദേശം 2 ലക്ഷത്തോളം ആളുകളെ സഹായിക്കുന്ന ഈ സംഘടന, കഴിഞ്ഞ വര്‍ഷം 43 ദശലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. മഹാമാരി കാലത്തേക്കാള്‍ അധികമാളുകള്‍ ഇപ്പോള്‍ സഹായത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.