ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പ്: രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി 

By: 600002 On: Sep 25, 2026, 10:27 AM

 

 


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പ് നല്‍കി സിജെപി. നാളെയ്ക്കകം രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 ആം തീയതി മുതല്‍ മുംബൈയില്‍ സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. 

തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ക്രമക്കേട് നടക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പ്രതിപക്ഷം പങ്കാളികളാകുന്നത്, പിഴവുകളുള്ള സംവിധാനത്തിന് അംഗീകാരം നല്‍കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.