പി പി ചെറിയാന്‍
ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രസംഗം ആരംഭിക്കവെ ഇറങ്ങിപ്പോയ വിദേശ നയതന്ത്ര പ്രതിനിധികളെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, ഫലസ്തീന്‍ അതോറിറ്റി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് നെതന്യാഹു സ്റ്റേജിലെത്തിയപ്പോള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.
നെതന്യാഹു പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാള്‍ വിട്ടു പുറത്തുപോയി.
ഇറങ്ങിപ്പോയവരെ 'ധാര്‍മ്മിക ഭീരുക്കള്‍' (moral cowards) എന്ന് വിശേഷിപ്പിച്ച നെതന്യാഹു, സഭയില്‍ തുടരുന്ന മറ്റ് 'ഭീരുക്കള്‍ക്കും' വേണമെങ്കില്‍ ഇപ്പോള്‍ പുറത്തുപോകാം എന്ന് പറഞ്ഞു.
ഇസ്രായേലിന്റെ വാദം: തങ്ങള്‍ ഇറങ്ങിപ്പോയവരില്‍ പല രാജ്യങ്ങളെയും പ്രതിരോധിച്ചിട്ടുണ്ടെന്നും, ആ രാജ്യങ്ങളുടെ നേതാക്കള്‍ തനിക്ക് സ്വകാര്യമായി നന്ദി അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.