രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ് എഫ്ഡിഎ

By: 600002 On: Sep 25, 2026, 4:49 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യു.എസില്‍ രക്തസമ്മര്‍ദ്ദത്തിനും ശരീരത്തിലെ നീര്‍ക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോര്‍ത്താലിഡോണ്‍ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികള്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) തിരിച്ചുവിളിച്ചു.

ഗുളികകള്‍ കൃത്യമായി ലയിച്ചുചേരാത്തതിനെത്തുടര്‍ന്നാണ് (failed dissolution) നടപടി. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറച്ചേക്കാം.

ഇന്‍വെന്ഷ്യ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് നിര്‍മ്മിച്ച 13,567 കുപ്പികള്‍.
ബാച്ച് നമ്പര്‍: RISA24002
എന്‍.ഡി.സി നമ്പര്‍: 64980-599-01
കാലാവധി തീരുന്ന തീയതി: 04/2027

റിസ്‌ക് ലെവല്‍: ക്ലാസ് II (ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും താല്‍ക്കാലിക പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം).

നിങ്ങള്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍, കുപ്പിയിലെ വിവരങ്ങള്‍ പരിശോധിച്ച് ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ നിര്‍ദ്ദേശം തേടുക. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്.